ചങ്ങമ്പുഴ കവിത വൈലോപ്പിള്ളിക്ക് ദാനം നല്‍കി യുവജനക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: “മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു” ചെങ്കൊടി പാര്‍ട്ടിയുടെ ജീവനാഡിയായി ഉള്‍ക്കൊണ്ട ചങ്ങമ്പുഴ കവിത വൈലോപ്പിള്ളിക്ക് ദാനം നല്‍കി അതേ പാര്‍ട്ടിയുടെ യുവജനക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ഡോക്ടര്‍ ചിന്ത ജെറോം. വാഴക്കുല എഴുതിയത് ആര്? ഇതിന് പുതിയ ഭാഷ്യം ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ് പൊതു സമൂഹം ചര്‍ച്ചയാക്കുകയാണ്. യുവജന കമ്മീഷനിലെ ശമ്പള വിവാദത്തില്‍ ചിന്ത ജെറോം പെട്ടിരുന്നു. അതിന് പിന്നാലെയാണ് വാഴക്കുലയിലെ ചര്‍ച്ച.

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉണര്‍ത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിതയായിരുന്നു അത്. ഇതാണ് ചിന്ത തെറ്റിക്കുന്നത്.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ല്‍ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. പിന്നെ ഒട്ടും മടിച്ചില്ല വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. സിപിഎം സഹയാത്രികനാണ് രഞ്ജിത്. കേരള ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്‍.

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്‍റെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങള്‍ സമയമെടുത്ത് പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് ചിന്താ ജെറോമിന്‍റെ പ്രതികരണം. ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു. കഥയെന്തായാലും ചിന്തയിപ്പോള്‍ ഡോക്ടറാണ്. ചങ്ങമ്പുഴയുടെ വാഴക്കുല അങ്ങനെ എഴുത്തുകാരന്‍റെ പേരില്‍ ചര്‍ച്ചയുമാകുന്നു. ആരും വായിക്കാതെയാണ് പ്രബന്ധത്തിന് അനുമതി കൊടുത്തതെന്ന് സാരം.

കൂട്ടിയ ശമ്പളത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അയച്ച കത്ത് പുറത്ത് വന്നിരുന്നു. തന്‍റെ തന്നെ ലെറ്റര്‍ ഹെഡില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചിന്ത അയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിന്താ ജെറോമിന് വര്‍ധിപ്പിച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വലിയ വിവാദമാണ് ഉയര്‍ത്തിവിട്ടത്. എന്നാല്‍ താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്ത പക്ഷേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കില്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള ഇനത്തില്‍ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടത് എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നതും. 2016 ഒക്ടോബര്‍ 14 മുതല്‍ 2018 മെയ്‌ 25 വരെയുള്ള കാലയളവിലെ ശമ്പള കുടിശിക അനുവദിക്കണമെന്നാണ് കത്തില്‍ ചിന്ത ആവശ്യപ്പെട്ടിരുന്നത്.

2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനായി നിയമിച്ചത്. 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ്‌ മാസം ചെയര്‍പേഴ്‌സന്‍റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മുതല്‍ 2018 മെയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷംരൂപയായി പരിഗണിച്ച്‌ കുടിശ്ശിക അനുവദിക്കണമെന്നാണ് കത്തെഴുതിയത്. രണ്ടു തവണ ഇത് തള്ളിയ ധനകാര്യവകുപ്പ് ഒടുവില്‍ അനുവാദം നല്‍കുകയായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...