ലഹരിയുടെ ആസക്തി അപകടകരമെന്ന് തിരിച്ചറിയണം : അഡ്വ. പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിയുടെ ആസക്തി അപകടകരമെന്ന് സമൂഹം തിരിച്ചറിയണമെന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നവര്‍ക്കുള്ള പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

ലഹരിക്കെതിരെ വിദ്യാർഥികളെ ഒന്നിപ്പിച്ചാണ് റാന്നി ഇനിഷ്യേറ്റീവ് എഗനിസ്റ്റ് നാർക്കോട്ടിക്സ് എന്ന പദ്ധതി റാന്നി മണ്ഡലത്തിൽ നടത്തുന്നത്. റെയിൻ പദ്ധതി ജനകീയമായി മാറുവാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ഭാവി വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാർഥികൾ ലഹരിയുടെ ആസക്തിയിൽ നിന്ന് സമൂഹത്തെ കൈപിടിച്ച് ഉയർത്തേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാട് കൊണ്ടുമാണ് വിദ്യാർഥികളെ ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതെന്നും എംഎൽഎ പറഞ്ഞു. ഈ വിഷയത്തിൽ ലഭ്യമാകുന്ന നേതൃത്വത്തിലൂടെ വിദ്യാർഥികൾക്ക് സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.

മൂന്ന് ഘട്ടമായിട്ടാണ് റെയിൻ പദ്ധതി നടത്തുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്സ് ടീമിനെ രൂപീകരിച്ച് അവർക്ക് പരിശീലനം നൽകുകയാണ് ആദ്യം ഘട്ടത്തിൽ. ഇങ്ങനെ പരിശീലനം നേടിയവർ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ശാസ്ത്രീയമായ അവബോധ പ്രവർത്തനത്തിൽ ഭാഗമാകാനാകും. റാന്നിയിലെ ഹൈസ്കൂൾ , ഹയർ സെക്കൻഡറി, കോളേജ് , പോളീ ടെക്നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ആർമി എസ്പിസി മാതൃകയിൽ രൂപീകരിച്ചു.

രണ്ടാംഘട്ടത്തിൽ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകർത്താക്കൾക്ക് അവബോധം നൽകും. അതിനുശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുവാൻ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗൽഭ ഉൾപ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടർന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും.

കുട്ടികൾക്ക് ഈ വിഷയത്തിൽ നേരിടുന്ന പ്രശ്നങ്ങളുടെ മേൽ അവരെ സഹായിക്കുവാനും സർഗാത്മക പ്രവർത്തനങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന് ഭാഗമായി സ്റ്റുഡൻസ് സെന്ററും റാന്നിയിൽ തുടങ്ങുമെന്നും എംഎൽഎ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജ്വാല, നോളജ് വില്ലേജ് പോലെയുള്ള പദ്ധതി ഇതിനോടകം മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതിനൊപ്പമാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലുള്ള എം എൽ എയുടെ ഇടപെടൽ.

മുൻ ജില്ല കളക്ടറായ പി.വേണുഗോപാൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ പ്രസാദ്, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജെ. റെജി, സ്മിതാ ചന്ദ്രൻ, സന്തോഷ് ബാബു, ദിശ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിജു എം. സാംസൺ, ഫാ. സാം. പി.ജോർജ് , വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ തേടിയെത്തിയ മൂന്നു വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ; പാറശ്ശാല താലൂക്ക്...

0
തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്...

എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

0
കാസർകോട് : കാസർകോട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതി....

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് കിട്ടില്ല ; കേന്ദ്രത്തിന്റെ പുതിയ തീരുമാനം

0
ന്യൂഡൽഹി : രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണവുമായി...

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി

0
ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം...