ചിറയിന്‍കീഴില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചിറയിന്‍കീഴ് : തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപമാണ് മാതാപിതാക്കളും മക്കളും അടക്കം നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വട്ടവിള വിളയില്‍ വീട്ടില്‍ സുബി (51), ഭാര്യ ദീപ കുമാരി (41), മക്കളായ അഖില്‍ (17), ഹരിപ്രിയ (13) എന്നിവരെയാണ് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം നല്‍കിയ ഇവരുടെ വളര്‍ത്തുനായയെ അവശ നിലയില്‍ കണ്ടെത്തി. സന്ധ്യയായിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വിവരം പുറംലോകമറിയുന്നത്. തങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നുമുള്ള കത്ത് പോലീസിന് ലഭിച്ചു. ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായിരുന്ന സുധി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...