പോക്‌സോ കേസിൽ ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍ ; പിന്നീട് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. 14 മാസം ജയിലില്‍ കഴിഞ്ഞ ശേഷം വ്യാഴാഴ്ച ഹൈക്കോടതിയില്‍ നിന്ന് ശിവമൂര്‍ത്തി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം നാലു ദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടിയെ വിമര്‍ശിച്ചാണ് ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്. അറസ്റ്റിനെതിരേ ശിവമൂര്‍ത്തിയുടെ അഭിഭാഷകനാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ശിവമൂര്‍ത്തിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...