ചിറ്റാര്‍ : വനത്തിനുള്ളിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ തെളിവെടുപ്പിനിടയിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വടശേരിക്കര റേഞ്ച് ഓഫീസർ അടക്കം ആറ് ഉദ്യോഗസ്ഥരെയും ട്രൈബൽ വാച്ചറേയും ആണ് സ്ഥലം മാറ്റിയത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ട്രൈബൽ വാച്ചർ എന്നിവരെയും, റേഞ്ച് ഓഫീസറെ കൂടാതെ സ്ഥലം മാറ്റിയിട്ടുണ്ട്. എൻ സന്തോഷ്, റ്റി അനിൽ കുമാർ, ലക്ഷ്മി വി എം, ഷിനിൽ എം, സോജൻ ലാൽ സി, സരിത എസ് ആർ, രാമചന്ദ്രൻ എ സി, ഇ ബി പ്രദീപ് കുമാർ, എ കെ പ്രദീപ് കുമാർ, കെ സി ഷൈൻ എന്നിവരെയാണ് ജനരോഷം കണക്കിലെടുത്ത് സ്ഥലം മാറ്റിയത്.
മത്തായിയുടെ മരണം ; ജനരോഷം ഭയന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
RECENT NEWS
Advertisment