കണ്ടെയ്മെന്റ് സോണിൽ ചട്ടം ലംഘിച്ച് കോന്നി പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയില്‍ കുർബാനയും ആരാധനയും നടത്തിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കണ്ടെയ്മെന്റ്  സോണിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് പള്ളിയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനയും നടത്തിയതായി ആരോപണം. കണ്ടെയ്മെന്റ്  സോണിൽ ഉൾപ്പെടുന്ന പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിലാണ് കഴിഞ്ഞ ആഴ്ച്ച വിശ്വാസികളെ കൂട്ടി വിശുദ്ധ കുർബാനയും ആരാധനയും  നടന്നതായി ആരോപണമുയരുന്നത്. കോന്നി പഞ്ചായത്തിലെ പൂവൻപാറ ഉൾപ്പെടുന്ന മേഖല വെള്ളിയാഴ്ച്ച വരെ കണ്ടെയ്മെന്റ്  സോണിലായിരുന്നു. ഈ ഭാഗത്ത് കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇവിടെ കണ്ടെയ്മെന്റ്  സോണാക്കിയത്. ലൈവ് വീഡിയോയും നാലോളം വരുന്ന ഗായക സംഘവും പള്ളി വികാരിയും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തതായാണ് ആരോപണം. പള്ളികളിലെ ചടങ്ങുകളിൽ കൂടുതൽ ആളുകൾ പാടില്ലെന്ന മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്റെ ഉത്തരവിനെ  മറികടന്നാണ് ചടങ്ങ് നടന്നതെന്ന് ആരോപണമുയരുന്നു. വിശ്വാസികളെ കൂട്ടാതെ പ്രാർത്ഥന മാത്രമേ പള്ളികളിൽ പാടുള്ളുവെന്നും ഈ സമയം ഗായകസംഘം പാടില്ലെന്നും സഭാ അദ്ധ്യക്ഷൻ നിർദ്ദേശം നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...