ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം കാടുകയറി ; ഇഴജന്തുക്കളുടെ ഭീതിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം കാട് കയറി ഇഴജന്തുക്കളും കാട്ടുപന്നിയും താവളമാക്കി. അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ സ്കൂള്‍ മുറ്റത്ത് വളര്‍ന്നു നിന്നിരുന്ന ചെറിയ കാടുകള്‍ നീക്കം ചെയ്ത് പഠനം ആരംഭിക്കുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. എന്നാല്‍ തൊട്ടടുത്ത് വര്‍ഷങ്ങളായി കാടുകയറി കിടക്കുന്ന പറമ്പ് വൃത്തിയാക്കാന്‍ അധികാരികള്‍ തയ്യാറായില്ല. കാടുകയറി കിടക്കുന്ന സ്കൂള്‍ പരിസരത്ത് കാട്ടുപന്നിയും പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളും താവളമാക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ഇവിടെ നിന്നും പന്നിയും മറ്റും ഓടിപ്പോകുന്നത് കാണാറുള്ളതായി സ്കൂള്‍ കുട്ടികളും പറയുന്നു.

സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ പരിസരത്താണ് കുട്ടികള്‍ കളിക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്തും കാടുകള്‍ വളര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി കാട് വളര്‍ന്നു നില്‍ക്കുന്ന പറമ്പില്‍ വലിയ മരങ്ങളുമുണ്ട്. കാടുകയറി കിടക്കുന്ന ഈ പ്രദേശം സമീപവാസികള്‍ക്കും ഭീഷണിയാണ്. ചിറ്റാര്‍ ഗ്രാമപഞ്ചായത്തും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സ്കൂള്‍ പരിസരം വൃത്തിയാക്കേണ്ടിയിരുന്നിട്ടും ഈ വിഷയത്തില്‍ അധികാരികള്‍ ആരും തന്നെ മുന്‍കയ്യെടുത്തില്ലെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...