മൊട്ട ടയറുകളില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പന്താടുന്നു – ചിറ്റാര്‍ കൂത്താട്ടുകുളം ഗവ.എല്‍.പി സ്കൂള്‍ ബസ്‌ അവഗണനയില്‍ – സ്വന്തം നാട്ടിലേക്ക് തിരിഞ്ഞു നോക്കാതെ കെ.യു. ജെനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : മലയോര മേഖലയായ ചിറ്റാറിലെ സാധാരണക്കാരായ ആളുകളുടെ മക്കള്‍ പഠിക്കുന്ന ചിറ്റാര്‍ കൂത്താട്ടുകുളം ഗവ.എല്‍.പി സ്കൂളിലെ ബസിന്റെ ടയറുകള്‍ തേഞ്ഞ് ഉള്ളിലെ കമ്പികള്‍ പുറത്തുവന്ന് പൊട്ടാറായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാറിന്റെ സ്വന്തം ജന്മനാട്ടിലെ എല്‍.പി സ്കൂളിനാണ് ഈ ദുസ്ഥിതി. മുന്നിലെയും പിന്നിലെയും ടയറുകള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമാണ്. ഈ ടയറുകള്‍ മാറ്റാതെയാണ് ഇപ്പോള്‍ ബസ്സ്‌ ഓടിക്കുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന ബസ്സിലാണ് പിഞ്ചുകുട്ടികളെ കൊണ്ടുപോകുന്നത്. കോന്നിയിലെ മുന്‍ എം.എല്‍.എ  അഡ്വ.അടൂര്‍ പ്രകാശ് റവന്യു – കയര്‍ വകുപ്പ് മന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് സ്കൂളിന് പുതിയ ബസ്‌ അനുവദിച്ചു നല്‍കിയത്. എന്നാല്‍ കാലാകാലങ്ങളില്‍ ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുവാന്‍ പിന്നീട് വന്ന കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ താല്‍പ്പര്യമെടുത്തില്ല. ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുമുള്ള തികഞ്ഞ അനാസ്ഥ ഇതില്‍നിന്നും വ്യക്തമാണ്.

ചിറ്റാറിലെ മലമടക്കുകള്‍ കയറിയിറങ്ങി കൊച്ചുകുട്ടികളുമായി സ്കൂളില്‍ എത്തുന്ന ഈ ബസില്‍ കുട്ടികളുടെയോ ബസ്സിലുള്ള മറ്റുള്ളവരുടെയോ ജീവന് യാതൊരു സുരക്ഷിതത്വവുമില്ല. സംസ്ഥാനത്ത് സ്കൂള്‍ ബസ് അപകടങ്ങള്‍ ഏറി വരുന്ന സമയത്താണ് പത്തനംതിട്ടയുടെ മലയോര മണ്ണായ ചിറ്റാറില്‍ നിന്നും ഇത്തരത്തില്‍ ഒരു കാഴ്ച. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ആയതിനു ശേഷം ഇവിടുത്തെ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയപ്പോള്‍ പറഞ്ഞതാണ് സ്കൂളിന് പുതിയ ബസ്‌ നല്‍കുമെന്ന്. പുതിയ ബസ്‌ നല്‍കിയില്ലെങ്കിലും സാരമില്ല, നിലവിലുള്ള ബസ്‌ അപകടത്തില്‍ പെടാതിരിക്കാനുള്ള നടപടിയെങ്കിലും ജനപ്രതിനിധി നടത്തണം എന്നാണ്  രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭ്യര്‍ത്ഥന. അപകടങ്ങള്‍ നടക്കുമ്പോള്‍ മുതലക്കണ്ണീരുമായി വരുന്ന ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ ഈ സ്കൂള്‍ ബസിന്റെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് നാട്ടുകാരുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...