പോലീസിന്റേത് ജനസൗഹൃദ മുഖം : മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പോലീസ് സേനയ്ക്ക് ജനഹസൗഹൃദ മുഖം സാധ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റാന്നി- പെരുനാട് പോലീസ് സ്റ്റേഷന്‍ മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സ്റ്റേഷന്‍ എന്ന പഴയ സങ്കല്‍പത്തിന് മാറ്റം വരുത്താനായി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. പരാതിയുമായി എത്തുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് സംവിധാനത്തിലൂടെ സൗഹൃദപരമായ സാഹചര്യമൊരുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കി. ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്ര്യവും നീതിയുക്തവുമായി കുറ്റാന്വേഷണം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടായി. സോഷ്യല്‍ പോലീസ് സംവിധാനം തുടരും.

നാടിന്റെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് പോലീസിന്റെ ഇടപെടലും സമീപനവും നടപടികളും വലിയ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസില്‍ ചരിത്രപരമായ മുന്നേറ്റം സാധ്യമായതായി അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പല കേസുകളിലും പഴുതടച്ച കുറ്റാന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനായി. ജില്ലയില്‍ ആറന്മുള, മലയാലപ്പുഴ, ഇലവുംതിട്ട എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടവും പത്തനംതിട്ടയില്‍ വനിതാ പോലീസ് സ്റ്റേഷന്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും യാഥാര്‍ഥ്യമായതായി മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1.96 കോടി രൂപ ചെലവഴിച്ച് 6,785 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഒന്നാം നിലയില്‍ റിസപ്ഷന്‍, പി ആര്‍ ഒ സീറ്റ്, ഐഎസ്എച്ച് ഒ മുറി, എസ്ഐ മാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, കമ്പ്യൂട്ടര്‍ റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ലോക്കപ്പ്, വിസിറ്റേഴ്‌സ് ഏരിയ, നടുമുറ്റം എന്നിവയും രണ്ടാം നിലയില്‍ സീനിയര്‍ ഓഫീസര്‍ റൂം, പ്രത്യേക വിശ്രമമുറി, തൊണ്ടിമുറി, കിച്ചന്‍, ഡൈനിങ്, ഇന്‍വെസ്റ്റിഗേഷന്‍ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്.

പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ, ജില്ലാ പഞ്ചായത്തംഗം ടി കെ സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ പ്രസന്നന്‍, എഎസ്പി പി വി ബേബി, റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്‍ ജയരാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...