കോന്നിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ ഗൃഹനാഥന് കാലിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗൃഹനാഥന്‍ വീണ് കാലിന് ഗുരുതര പരിക്ക്. അരുവാപ്പുലം കല്ലേലിയിലാണ് സംഭവം. കല്ലേലി വടക്കേടത്ത് വീട്ടില്‍ ജെറി ഡാനിയല്‍(48)ന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വീട്ടുമുറ്റത്ത് ശബ്ദം കേട്ട് നോക്കിയപ്പോള്‍ കാട്ടാന മുറ്റത്ത് നില്‍ക്കുന്നത് കണ്ടത്. ഒറ്റക്കൊമ്പന്‍ മുറ്റത്ത് നില്‍ക്കുന്നത് കണ്ട് ഭയന്ന് വിറച്ച ജെറി ഡാനിയേല്‍ ഓടി രക്ഷപെടുന്നതിനിടെയാണ് വീണ് വലത് കാലിന് പൊട്ടല്‍ സംഭവിച്ചത്.

കാട്ടാനകള്‍ മുമ്പ് ജനവാസ മേഖലയിലെ കൃഷിയിടങ്ങില്‍ മാത്രമാണ് എത്തിയിരുന്നത് എങ്കില്‍ എപ്പോള്‍ വീടുകളുടെ മുറ്റത്തേക്ക് കയറി വരുന്നത് പതിവാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് കല്ലേലിയില്‍ വീടിന്റെ ഗേറ്റ് കാട്ടാന തകര്‍ത്തത്. ഇതിന് മുമ്പ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് കാട്ടാന എത്തിയിരുന്നു. മുമ്പും  പ്രദേശത്തെ മറ്റൊരു വീടിന്റെ ഗേറ്റ് ആന തകര്‍ത്തിട്ടുണ്ട്. കല്ലലി, വയക്കര, കുളത്തുമണ്‍ ഭാഗങ്ങളില്‍ കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് യാതൊരു നടപടിയും സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍  കര്‍ഷകര്‍ക്ക് വ്യാപകമായ നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും വനം വകുപ്പ് നല്‍കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...