മത്തായിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുക ; ഡിസിസിയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹം ഓഗസ്റ്റ് നാലു മുതല്‍ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യുന്നതു വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ഓഗസ്റ്റ് നാലാം തീയതി മുതലാണ്  സത്യാഗ്രഹം ആരംഭിക്കുന്നത്.

സിപിഎമ്മും സ്ഥലം എംഎൽഎയും പ്രതികളെ പിടികൂടാൻ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത് വിചിത്രമായ തീരുമാനമാണ്. കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരാണ്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയും സർക്കാരും വിചാരിച്ചാൽ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്. വനം വകുപ്പിനെ വിമർശിക്കുന്നതിന് സമയം കണ്ടെത്തിയ എംഎൽഎ വിചാരിച്ചാൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ കൊണ്ട് നടപടികൾ കൈക്കൊള്ളാം. എംഎൽ എ യും സി.പി എം നേതാക്കളും ഇപ്പോൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്  കൊലയാളികളെ രക്ഷിക്കുവാന്‍ വേണ്ടിയാണെന്നും ബാബു ജോർജ് ആരോപിച്ചു.

മത്തായിയുടെ മരണം കൊലപാതകമാണന്ന് എം.എൽഎക്ക് സംശയം ഉണ്ടങ്കിൽ കേസെടുക്കാൻ നിർദേശിക്കുകയാണ് വേണ്ടത്. റാന്നിയിൽ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനം ഉണ്ടായപ്പോഴും അന്ന് റാന്നി .എം .എൽ എ ഇതുപോലെ ആക്ഷൻ കൗൺസിൽ രൂപികരിച്ച് അന്വേഷണം വഴിതിരിച്ചു വിട്ടിരുന്നു. പ്രതികളായ വനപാലകരെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റത്തിന് കേസ് ചാർജ് ചെയ്യേണ്ടത് പോലീസ് ആണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ അനിശ്ചിത കാല റിലേ സത്യാഗ്രഹവുമായി കോൺഗ്രസ്‌ മുന്നോട്ട് പോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...