മത്തായിയുടെ ഘാതകരെ ഉടന്‍ അറസ്റ്റു ചെയ്യണം ; കോണ്‍ഗ്രസിന്റെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നാളെ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ:  ചിറ്റാറിലെ മത്തായിയുടെ ഘാതകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ നാളെ (ചൊവ്വ ) മുതല്‍ ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം കോന്നി മുന്‍ എം.എല്‍.എ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ അഞ്ച് വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തില്‍ പ്രൊഫ. പി.ജെ കുര്യൻ , ആന്റോ ആന്റണി എം.പി, അഡ്വ.കെ. ശിവദാസൻനായർ , എ.എ. ഷുക്കൂർ , പന്തളം സുധാകരൻ , മാലേത്ത് സരളാദേവി, അഡ്വ. പഴകുളം മധു എന്നിവർ പങ്കെടുക്കും.

വൈകിട്ട് 6 മുതൽ രാവിലെ ഒൻപത് വരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയും ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മുതൽ അഞ്ച് വരെ തണ്ണിത്തോട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയിലെയും വൈകിട്ട് 6 മുതൽ രാവിലെ ഒൻപത് വരെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയിലെയും നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും .

ഭരണകക്ഷി യൂണിയനില്‍പ്പെട്ട പ്രതികളെ രക്ഷിക്കാൻ വനം വകുപ്പ് മന്ത്രി നിരന്തരം ഇടപെടുകയാണ് . വനം വകുപ്പ് മന്ത്രി പ്രതികളെ ന്യായീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും പ്രതികളെ രക്ഷിക്കുവാന്‍  സി.പി.എമ്മും  സി.പി.ഐയും ശ്രമിക്കുന്നതും. പത്തനംതിട്ട ജില്ലയിൽ ക്രമസമാധനം തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രി കൂടിയായ കെ. രാജുവിനെ ജില്ലയുടെ ചാർജ്ജിൽ നിന്ന് ഒഴിവാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പോലീസ് , എക്സൈസ് , വനം വകുപ്പ് ഉദ്യോഗസ്ഥര്‍  നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പണം ആവശ്യപ്പെടുകയാണെന്നും  യുവ വ്യവസായിയും കർഷനുമായ പൊന്നുവിൽ നിന്ന് പണം തട്ടുന്നതിന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് പൊന്നുവിനെ കസ്റ്റഡിയിൽ എടുത്തതെന്നും ബാബു ജോര്‍ജ്ജ് ആരോപിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...