Sunday, May 5, 2024 7:43 am

മനുഷത്വം തൊട്ട് തീണ്ടിയില്ലാത്ത മന്ത്രിയാണ് കെ.രാജു ; വനപാലകര്‍ കൊന്നുതള്ളിയ മത്തായിയുടെ മൃതദേഹത്തോടുപോലും അനാദരവ് ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായി എന്ന റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ എട്ട് വനപാലകരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
കസ്റ്റഡിയിലുള്ള വ്യക്തിയുടെ ജീവന്‍ രക്ഷിക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപം ആണ്. ഇത് സംബന്ധിച്ച് ജ്യൂഡിഷ്യല്‍ അന്വേഷണം നടത്തണം. കുറ്റക്കാരായ വനപാലകരുടെ പേരില്‍ 302, 364A വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണം. കുറ്റക്കാരെ സംരക്ഷിക്കാന്‍ വകുപ്പ് മന്ത്രിയടക്കം രംഗത്ത് വന്നത് പ്രതിഷേധാര്‍ഹമാണ്.
തെളിവ് നശിപ്പിക്കാന്‍ ഗുരുനാഥന്‍മണ്ണ്, കരികുളം എന്നിവടങ്ങളിലെ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. റാന്നി ഡി.എഫ്.ഒ യുടെ മൊബൈല്‍ കാള്‍ ലിസ്റ്റ് എടുക്കുകയും ഡി.എഫ്.ഒ യെ അന്വേഷണ പരിധിയില്‍ കൊണ്ടുവരികയും ചെയ്യണം.

പി. പി. മത്തായിയുടെ മൃതദേഹത്തോട് വനം വകുപ്പ് മന്ത്രിയുടെ അനാദരവ് തുടരുകയാണ്. സംസ്കാരത്തെ സംബന്ധിച്ച് വീണ്ടും ആക്ഷേപങ്ങള്‍ നടത്തുന്നത് മനുഷ്യത്വരഹിതമാണ്. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സമീപനം ശരിയല്ല. വീട് സന്ദര്‍ശിക്കുകയില്ല എന്നത് ധിക്കാരപരമായ നിലപാടാണ്. പതിനഞ്ച് ദിവസമായിട്ടും പി.പി.മത്തായിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മന്ത്രിയെ മനുഷത്വം തൊട്ട് തീണ്ടിയില്ലാത്ത വ്യക്തിയായി കാണാന്‍ സാധിക്കും. കേരളീയ പൊതുസമൂഹത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ ഓരോ പ്രസ്താവനകളും സൂചിപ്പിക്കുന്നത്. പ്രതികളോടൊപ്പമാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ല.

മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന സ്ഥലം എം.എല്‍.എയുടെ പ്രസ്താവന അപഹാസ്യമാണ്. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരും, വനം വകുപ്പും, സി.പി.ഐ (എം), സി.പി.ഐ ജില്ലാ നേതൃത്വവും വനപാലകരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ബാബു ജോര്‍ജ്ജ് അരോപിച്ചു. ഒരു കുടുംബത്തെ അനാഥമാക്കിയവരെ സംരക്ഷിക്കുന്നവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. പി .പി .മത്തായിയുടെ കുടുംബത്തോടൊപ്പം ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസ്സ് ഉണ്ടാവുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

പി.പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 13 ന് (വ്യാഴം) ജില്ലയിലെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ‘അനുഭാവ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
ചിങ്ങം 1 ന് (ആഗസ്റ്റ്-17) ഡി.സി.സി യുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വഞ്ചനാദിനമായി ആചരിക്കും. മരണപ്പെട്ട മത്തായിയുടെ ചിത്രം വച്ച് കൃഷിഭവനുകളുടെ മുമ്പില്‍ ധര്‍ണ്ണ നടത്തും. കര്‍ഷക ദ്രോഹനടപടികളുടെ ഇരയാണ് മത്തായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് ; അന്വേഷണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു, കുറ്റപത്രം നൽകാനാകാതെ...

0
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും...

24 ലക്ഷം വിദ്യാര്‍ഥികള്‍ ; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന് ; മാര്‍ഗനിര്‍ദേശങ്ങള്‍

0
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30...

മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

0
തിരുവനന്തപുരം: നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു...

സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം ; ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തും

0
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ്...