തണ്ണിത്തോട്: കർഷകനായിരുന്ന പി.പി മത്തായിയുടെ കൊലയാളികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിന സമരം നടത്തി. തണ്ണിത്തോട് കൃഷിഭവനു മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ജോൺ മാത്യു, എം.കെ മാത്യൂ, ഉഷ എസ് നയർ, ബാബു പരുമല, ശശങ്കർ, സാംക്കുട്ടി, എ.ജെ തോമസ്, മാധവൻ, കർണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മത്തായിയുടെ കൊലയാളികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം ; ശ്യാം എസ്.കോന്നി
RECENT NEWS
Advertisment