ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിന്റെ അനൗദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സജി കുളത്തിങ്കലാണ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്.യു.ഡി.എഫിൽനിന്ന് സജി ഉൾപ്പെടെ രണ്ട് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.സ്ഥാനാർഥിയെ നിർത്താതിരുന്ന എൽ.ഡി.എഫ്. സജി കുളത്തിങ്കലിന് പിന്തുണ നൽകി അട്ടിമറി വിജയം നേടുകയായിരുന്നു
ചിറ്റാറിൽ എൽ ഡി എഫ് പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റ്
RECENT NEWS
Advertisment