കോന്നി: ചിറ്റാർ ഗ്രാമ പഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും ഹരിത കർമ്മസേനയുടെ ഉദ്ഘാടനവും അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് ഓഫീസിൽ നിന്ന് മികച്ച സേവനം പൊതുജനങ്ങൾക്ക് നൽകുന്ന ഐസ്ഒ നിലവാരം വികസന കാഴ്ച്ചപാടിന്റെ നാഴികക്കല്ലാണെന്ന് എം.എല്‍.എ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രാജുവട്ടമല, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈലജാബീവി, ടി കെ സജി, ഷൈലജാ ബീവി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ മോഹൻ ദാസ് , മറിയാമ്മ വർഗ്ഗിസ്, അന്നമ്മ ജോർജ്ജ്, വയ്യാറ്റുപുഴ അജയൻ, സുജ ശ്രീകുമാർ , ഡി ശശിധരൻ, എലിസബേത്ത് ജോസഫ്, സിഡിഎസ് അംഗം സബീന ഷെരീഫ്, പഞ്ചായത്ത് സെക്രട്ടറി ഡി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.