സി.പി.എം പിന്തുണയോടെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  ഇന്ന് നടന്ന പ്രസിഡന്റ്, വൈസ്  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായ സജി കുളത്തുങ്കലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ സജിയെ ആരും പിന്തുണച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് രക്തസാക്ഷിയുടെ മകന്‍ എന്ന പരിഗണന നല്‍കി രണ്ടു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ്  പദവി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിക്കാതെ രാഷ്ട്രീയ പ്രതിയോഗികളുമായി തെരഞ്ഞെടുപ്പിന് ശേഷം നിരന്തരം സജി സമ്പര്‍ക്കത്തിലായിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് സി.പി.എം പിന്തുണ സ്വീകരിച്ച സജിയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടനെ തന്നെ സമീപിക്കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.

അധികാരം ലഭിക്കുന്നതിനുവേണ്ടി എന്തു തരംതാണ നടപടിയും സി.പി.എം സ്വീകരിക്കുമെന്നുള്ളതിന് ഉദാഹരണമാണ് ചിറ്റാറില്‍ നടന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് രക്തസാക്ഷിയായിരുന്ന കുളത്തുങ്കല്‍ വര്‍ഗീസിനെ നിരന്തരം അപമാനിച്ചുകൊണ്ടിരുന്ന സി.പി.എം വര്‍ഗീസിന്റെ  മകന്റെ  പിന്തുണ തേടിയതിന്റെ  രാഷ്ട്രീയ ധാര്‍മ്മികത എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...