ചിറ്റാര്‍ വില്ലേജ് ഓഫീസര്‍ സ്ഥിരമായി മുങ്ങുന്നു : എഴുന്നള്ളത്തും കാത്ത് പ്രധാനപ്പെട്ട ഫയലുകള്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ വില്ലേജ് ഓഫീസില്‍ ചെന്നാല്‍ വില്ലേജ് ഓഫീസറെ കണികാണാന്‍ കിട്ടില്ലെന്ന് പരാതി. ഇദ്ദേഹം ഒരിക്കലും ശരിയായ സമയത്ത് ഓഫീസില്‍ ഉണ്ടാകില്ലെന്നും ഇതുമൂലം പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പരാതി പറയുന്നു. വില്ലേജ് ഒഫീസര്‍ മാത്രമല്ല ഇവിടുത്തെ പല ജീവനക്കാരും ഓഫീസില്‍ കൃത്യമായി വരാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വൈകിട്ട് അഞ്ച് മണി വരെ ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ട ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉച്ചയ്ക്ക് ശേഷം ഓഫീസ് പൂട്ടി പോകുന്നതായും പരാതി ഉയരുന്നുണ്ട്.

വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ദൂരെനിന്നും ഇവിടെയെത്തി മണിക്കൂറുകള്‍ കാത്തിരുന്നാലും ഇവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാറില്ല. ജീവനക്കാര്‍ ഓഫീസില്‍ ഇല്ലെങ്കില്‍, ഫീല്‍ഡില്‍ പോയിരിക്കുകയാണ്, ഉടനെ വരുമെന്നാണ് മറ്റുള്ളവര്‍ പറയുക. ഇതുകേട്ട് വൈകുന്നേരം വരെ കാത്തിരിപ്പ് തുടരും. വന്നില്ലല്ലോ എന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചോദിക്കുമ്പോഴാണ് ഇവര്‍ വീട്ടില്‍ പോയെന്നു പറയുന്നത്. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ തീര്‍പ്പാക്കേണ്ട പതിനഞ്ചോളം ഫയലുകള്‍ ഈ വില്ലേജ് ഓഫീസില്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. സംഭവത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....