എം.എല്‍.എയുടെ ഫ്ലക്സ് ബോര്‍ഡ് വെച്ചാല്‍ പാലം പണി തീരില്ല ; ചിറ്റൂർമുക്ക് – അട്ടച്ചാക്കൽ പാലം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

കോന്നി : വഴിനീളെ എം.എല്‍.എയുടെ ഫ്ലക്സ് ബോര്‍ഡ് വെച്ചാല്‍ പാലം പണി തീരില്ലെന്നും പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ  ചിറ്റൂർമുക്ക് – അട്ടച്ചാക്കൽ പാലം അടിയന്തിരമായി പൂർത്തിയാക്കാന്‍ കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ തയ്യാറാകണമെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു.

പണം അനുവദിച്ചു എന്നുള്ള ഫ്ലക്സ് ബോർഡുകൾ പോലും നാമാവശേഷമായി. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മാത്രം നടത്തുന്ന ഈ ഫ്ലക്സ് നാടകം അവസാനിപ്പിക്കുവാന്‍ എം.എല്‍.എ തയ്യാറാകണം. പാലംപണി മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇരുകരകളിലെയും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പാലത്തിന്റെ പൂര്‍ത്തീകരണം മുന്നില്‍ കാണുന്നത്. എന്നാല്‍ അച്ചന്‍കോവിലാറ്റില്‍ കുഴിച്ചുവെച്ച തൂണുകള്‍ നോക്കുകുത്തിയായി നിലകൊള്ളുകയാണ്. ഒരു ചെറിയ പാലം പൂര്‍ത്തീകരിക്കുവാന്‍ കഴിവില്ലെങ്കില്‍ എം.എല്‍.എ അത് ജനങ്ങളോട് തുറന്നുപറയണം. പാലംപണി ഉള്‍പ്പെടെയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ കോന്നിയിലെ ജനങ്ങള്‍ ഇനിയും വിശ്വസിക്കില്ലെന്നും ജനവഞ്ചനക്കെതിരെ ശക്തമായ ബഹുജന സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകുന്നും വി.എ സൂരജ് പറഞ്ഞു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജിനോപ്പം ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ , ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ , മണ്ഡലം വൈസ് പ്രസിഡന്റ്  ചിറ്റൂർ കണ്ണൻ എന്നിവർ പ്രദേശം സന്ദർശിക്കുകയും നാട്ടുകാരുടെ പരാതി കേള്‍ക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....