ഭോപ്പാലിൽ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ ചോർച്ച ; മൂന്ന് പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഭോപ്പാലിലെ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ വാതകം ചോർന്നതിന് പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരവധി പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും കണ്ണുകളിൽ അസ്വസ്ഥത ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വാതക ചോർച്ചയെത്തുടർന്ന് നിരവധി ആളുകൾക്ക് താൽക്കാലികമായി വീട് ഒഴിയേണ്ടിവന്നു.

വിവരമറിഞ്ഞ് ഭോപ്പാൽ കളക്ടറും മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറും സ്ഥലത്തെത്തി. പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിൽ സ്ഥാപിച്ചിരുന്ന 900 കിലോ ഭാരമുള്ള ക്ലോറിൻ ഗ്യാസ് സിലിണ്ടറിന്റെ നോസലിലുണ്ടായ തകരാർ മൂലം വാതകം ചോരാൻ തുടങ്ങിയതായി നഗരസഭാ സംഘം കണ്ടെത്തി. സിലിണ്ടർ വെള്ളത്തിലിട്ട് അഞ്ച് കിലോ കാസ്‌റ്റിക് സോഡ ചേർത്താണ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

പ്രദേശത്തെ മൂന്ന് പേരെ ശ്വാസതടസത്തെ തുടർന്ന് ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർ അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്ട്. ഭോപ്പാൽ വാതക ദുരന്ത നിവാരണ-പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ്, ഭോപ്പാൽ മേയർ മാൽതി റായി എന്നിവർ ഹമീദിയ ആശുപത്രിയിൽ എത്തി ഇവരുടെ ആരോഗ്യ സ്ഥിതി നേരിട്ടറിഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ വ്യാഴാഴ്‌ച പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...