Friday, July 4, 2025 11:55 am

കൊളസ്ട്രോള്‍ 1,000 mg/dL ; നാല്പതുകാരന്റെ  കൈ-കാലുകളിലൂടെ കൊളസ്ട്രോള്‍ പുറത്തേക്ക് ഒഴുകി

For full experience, Download our mobile application:
Get it on Google Play

യുഎസ് : യുഎസിലെ ഫ്ലോറിഡയിൽ നാല്പതുകാരന്റെ  കൈ-കാലുകളിലൂടെ മഞ്ഞ നിറത്തിലുള്ള കൊഴുത്ത ദ്രാവകം പുറത്തേക്കൊഴുകി. കൊളസ്ട്രോളിന്റെ അളവ് അമിതമായോടെ ഇത് പുറത്തേക്ക് വമിക്കുകയായിരുന്നു. കൈപ്പത്തിയുടെ ഉള്‍വശം, കാല്‍പാദം, മുട്ട് എന്നീ ശരീരഭാഗങ്ങളിലൂടെയാണ് കൊളസ്ട്രോള്‍ പുറന്തള്ളപ്പെടുന്നത്. യുഎസിലെ താംപ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. കഴിഞ്ഞ എട്ട് മാസമായി യുവാവ് ഒരു ഡയറ്റ് ഫോളോ ചെയ്തിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കൊളസ്ട്രോളിന്റെ  അളവ് ഇത്രയധികം കൂടാൻ കാരണം ഇതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. അതിവേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോജെനിക് ഡയറ്റാണ് യുവാവ് പിന്തുടര്‍ന്നിരുന്നത്. ഇറച്ചി, മുട്ട, വെണ്ണ എന്നിവയാണ് ഡയറ്റിന്‍റെ ഭാഗമായി പ്രധാനമായും കഴിച്ചിരുന്നത്.

യുവാവിന്റെ ഭക്ഷണത്തിൽ 2.7 കിലോ ചീസും 4.1 കിലോയോളം ബട്ടറും ബർ​ഗറും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഭക്ഷണക്രമം പാലിച്ചിരുന്ന സമയത്ത് ശരീരഭാരം കുറഞ്ഞുവെന്നും ഉന്മേഷത്തോടെ എല്ലാം ചെയ്യാനായെന്നും യുവാവ് പറഞ്ഞു. ഡയറ്റില്‍ പച്ചക്കറികൾ, പഴങ്ങൾ, പയർ, പരിപ്പ് ഉൾപ്പടെയുള്ള ധാന്യങ്ങൾ ഒട്ടും ഉൾപ്പെടുത്തിയിരുന്നില്ല. യുവാവിന്റെ കൊളസ്ട്രോളിന്റെ അളവ് 1,000 mg/dLന് മുകളിലായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. സാധാരണയായി ഒരു മനുഷ്യന് 200 mg/dL ആണ് വേണ്ടത്. 240 mg/dL വരെ വളരെ കൂടുതലായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ഡയറ്റ് പിന്തുടരുന്നതിന് മുൻപ് ശരീരത്തിൽ 210 mg/dL ആയിരുന്നു കൊളസ്ട്രോളിൻ്റെ അളവുണ്ടായിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. രക്തക്കുഴലുകളിലൂടെ രക്തത്തിലെ അധിക ലിപിഡ് പുറത്തേക്കൊഴുകുന്ന അവസ്ഥയാണ് ഇയാളുടേത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...