ചൂനാട് ബ്രാഞ്ച് മാനേജരെയും കൊശമറ്റം മാത്യു ചെറിയാന്‍ വഞ്ചിച്ചു ; കൊല്ലം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

കായംകുളം : കൊശമറ്റം ഫിനാന്‍സിന്റെ കായംകുളം – ചൂനാട് ബ്രാഞ്ച് മാനേജരെയും കൊശമറ്റം മാത്യു ചെറിയാന്‍ വഞ്ചിച്ചു. ഓച്ചിറ സ്വദേശിയായ ഫിലിപ്പ് എം.വര്‍ഗീസ്‌  10 വര്‍ഷക്കാലമായി ചൂനാട് ബ്രാഞ്ചില്‍ മാനേജര്‍ ആയിരുന്നു. 2011 ലാണ് ഇദ്ദേഹം 5 ലക്ഷം രൂപ നല്‍കി കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ കടപ്പത്രം വാങ്ങിയത്. 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ മടക്കി നല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ ഉറപ്പ്. ഫിലിപ്പ് വാങ്ങിയ കടപ്പത്രത്തിന്റെ കാലാവധി 2021 ല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊശമറ്റം ഫിനാന്‍സ് വാഗ്ദാനം നല്‍കിയ 20 ലക്ഷം രൂപാ ഇദ്ദേഹത്തിന് നല്‍കിയല്ല.

കടപ്പത്രം വാങ്ങി മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കൊശമറ്റം മാത്യു ചെറിയാന്‍ വാക്കുമാറ്റി. ഈ കടപ്പത്ര പ്രകാരം 20 ലക്ഷം നല്‍കുവാന്‍ കഴിയില്ലെന്നും ഇതിന്റെ മൂല്യത്തില്‍ വ്യത്യാസം വരുമെന്നും പറഞ്ഞു. തുടര്‍ന്ന് നിക്ഷേപകന്റെ സമ്മതമില്ലാതെ ബാങ്ക് അക്കൌണ്ടിലേക്ക് പലിശ നല്‍കിക്കൊണ്ടിരുന്നു. കാലാവധി പൂര്‍ത്തിയായപ്പോള്‍ ആകെ 13 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. എഗ്രിമെന്റില്‍ / വാഗ്ദാനം ചെയ്തതില്‍ നിന്നും വിഭിന്നമായി തികച്ചും ഏകപക്ഷീയമായാണ് കൊശമറ്റം ഫിനാന്‍സ് പ്രവര്‍ത്തിച്ചത്. ഇതിനെതിരെ കൊല്ലം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് ഫിലിപ്പ് എം.വര്‍ഗീസ്‌. കേസ് ഈ മാസം വീണ്ടും പരിഗണിക്കും.

കൊശമറ്റം ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപാ മുഖവിലയുള്ള 1400 കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ അനുമതി ലഭിച്ചത്  2011 സെപ്തംബറില്‍ ആയിരുന്നു. ഇതിലൂടെ 70 കോടി രൂപാ സമാഹരിക്കുവാനായിരുന്നു അനുവാദം. കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ ഈ കടപ്പത്രങ്ങളുടെ മുഖവില 5 ലക്ഷം രൂപയും കാലാവധി 10 വര്‍ഷവും (120 മാസം) ആയിരുന്നു. അഞ്ചു ലക്ഷം രൂപാ കടപ്പത്രത്തില്‍ (NCD) നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കിനല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. കൊശമറ്റം ഫിനാന്‍സിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഈ NCD യില്‍ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ്. പലരും രണ്ടും മൂന്നും യൂണിറ്റുകള്‍ വരെ വാങ്ങി.

കൊശമറ്റം ഫിനാന്‍സിന്റെ ആലപ്പുഴ, ചെങ്ങന്നൂര്‍ റീജണല്‍ മാനേജരായി 10 വര്‍ഷം പണിയെടുത്ത മുതുകുളം നോര്‍ത്ത് സ്വദേശി ജോണ്‍ തോമസിന് നേരിടേണ്ടി വന്നതും സമാനമായ വഞ്ചനയാണ്. ആലപ്പുഴ കണ്‍സ്യുമര്‍ കോടതിയില്‍ ഇദ്ദേഹത്തിന്റെതായി C.C.79/2022 നമ്പരായി നിലവിലുള്ള കേസ് 2022 സെപ്തംബര്‍ 29 ന് പരാതിക്കാരന് അനുകൂലമായി വിധിയും പ്രസ്ഥാവിച്ചിട്ടുണ്ട്. ഇതനുസരിച്ച് കടപ്പത്രത്തില്‍ രേഖപ്പെടുത്തിയിരുന്ന മുഴുവര്‍ തുകയും കൊശമറ്റം ഫിനാന്‍സ് പരാതിക്കാരന് നല്‍കണം.

കൊശമറ്റം ഫിനാന്‍സിന്റെ എന്‍.സി.ഡി (NCD)വാങ്ങിയ മാന്നാര്‍ മുന്‍ ബ്രാഞ്ച് മാനേജരും വഞ്ചിക്കപ്പെട്ടു. 2011 നവംബറിലാണ് കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ കടപ്പത്രത്തില്‍ ഇദ്ദേഹവും ഭാര്യയും 10 ലക്ഷം രൂപ നിക്ഷേപിച്ചത്. 5 ലക്ഷം രൂപാ മുഖവിലയുള്ള രണ്ടു യൂണിറ്റുകളാണ് ഇവര്‍ വാങ്ങിയത്. 2021 ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് ഒരു യൂണിറ്റിന് 20 ലക്ഷംരൂപാ വെച്ച് രണ്ടു യൂണിറ്റിന് 40 ലക്ഷം രൂപാ തിരികെ നല്‍കാമെന്നായിരുന്നു കൊശമറ്റം നല്‍കിയ ഉറപ്പ്. ഇതില്‍ ഒരു NCD 01/11 2021 ലും ഒന്ന് 03/11/2021 ലും കാലാവധി പൂര്‍ത്തിയായി. NCD നിക്ഷേപത്തിന് വാഗ്ദാനം ചെയ്ത പണം പൂര്‍ണ്ണമായും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2022 ജൂലൈ 30 ന് ബി.കെ ജേക്കബ് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കി. വരുന്ന നവംബര്‍ 14 ന് ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

പൊതുജനങ്ങളുടെയാണെങ്കിലും സ്വന്തം കമ്പിനിയിലെ ജീവനക്കാരുടെയാണെങ്കിലും പണം കൊശമറ്റം മാത്യു ചെറിയാന്റെ പെട്ടിയില്‍ വീഴണം എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇതിനു പിന്നില്‍. വഞ്ചിക്കപ്പെട്ടവരില്‍ പലരും അജ്ഞതമൂലം നിയമനടപടിക്ക് തുനിഞ്ഞില്ല. NCD യുടെ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചെങ്കില്‍ മാത്രമേ നിക്ഷേപകന് നിയമപരിരക്ഷ ലഭിക്കുകയുള്ളൂവെന്ന് വിദഗ്ദരും പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...