ദേവികുളം : കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാന്‍ എത്തിയ ഭാര്യ പിതാവിനെയും മകനെയും മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ടി. സുബ്രമണ്യന്‍ മണി ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ ഇയാളുടെ സഹോദരനും ഭാര്യയും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കുടുംബവഴക്ക് സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പഴയ മൂന്നാര്‍ ഡിവിഷനില്‍ കറുപ്പ് സ്വാമി, മകന്‍ മണികണ്ഠന്‍ എന്നിവരെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്.
സുബ്രമണ്യന്‍ ചുറ്റിക ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു. മണികണ്ഠന്‍റെ തലയ്ക്കാണ് കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.





























