മതപരിവര്‍ത്തന ആരോപണം ; കര്‍ണാടകയില്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു. കര്‍ണാടകയിലെ കോലോറിലാണ് സംഭവം. മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികള്‍ വീടുകള്‍ തോറും ലഘുലേഖയുമായി കയറിയിറങ്ങുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകരെത്തി അത് തടയുകയും ലഖുലേഖകള്‍ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മതപരിവര്‍ത്തനത്തെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരിലൊരാള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാറിലുണ്ടായത്.

ഒക്ടോബറിനും ഡിസംബറിനുമിടയില്‍ മാത്രം ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വ്യാപകമായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കാനാണെന്നും ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...