ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചുകുഴി പ്രത്യാശ ഭവനിൽ കുടുംബ കൂട്ടായ്മ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്രൈസ്തവമൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും ക്രിസ്തു ദേവൻ സമൂഹത്തിനു നൽകിയ പ്രബോധനങ്ങളാണെന്ന് കൗൺസിൽ ഓഫ് ചർച്ചസ് ഇന്ത്യയുടെ ദേശിയ സെക്രട്ടറി പാസ്റ്റർ പി ജെ ചാക്കോ പറഞ്ഞു. ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചുകുഴി പ്രത്യാശ ഭവനിൽ നടന്ന കുടുംബ കൂട്ടായ്മയിൽ ക്രൈസ്തവ മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് നടന്ന അനുമോദന സമ്മേളനം മുന്‍ എം എൽ എ രാജു എബ്രഹാം  ഉൽഘാടനം ചെയ്തു. റെജി താഴമൺ ആദ്യക്ഷത വഹിച്ചു. മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ട കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ്‌ ആലിച്ചൻ ആറൊന്നിൽ, മികച്ച സംരംഭകനായ കെ എം പുന്നൂസ്, പ്രശസ്ത ചിത്രകാരൻ വിനിഷ് ജേക്കബ്, എന്നിവരെ രാജു എബ്രഹാം ആദരിച്ചു.

സി പി എം ന്റെ സംസ്ഥാന കമ്മറ്റിഅംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാമിന് വേൾഡ് ക്രിസ്ത്യൻ ടി വി യുടെ പുരസ്കാരവും പൊന്നാടയും ആലിച്ചൻ ആറോന്നിൽ നൽകി ആദരിച്ചു. റാന്നി ഡി വൈ എസ് പി സന്തോഷ്‌ കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽകുമാർ,  പാസ്റ്റർ തോമസുകുട്ടി പുന്നൂസ്, സമദ് മേപ്രത്ത്, റവ .കൊച്ചു കോശി എബ്രഹാം, റവ .എ എസ് ബിജു, സജി നെല്ലുവേലിൽ, തോമസ് മാമ്മൻ, ബാജി രാധാ കൃഷ്ണൻ, ബിനോയി ഏബ്രഹാം, ചിത്രകാരി ഗ്രസ്സി ഫിലിപ്പ്, അലിയാർ എരുമേലി, ലാൽ വിളംമ്പരം, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...