തോട്ടിലേക്ക് വീണു മുങ്ങിത്താണ ദമ്പതികളെയും ബന്ധുവിനെയും യുവതി രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ തോട്ടിലേക്ക് വീണു മുങ്ങിത്താണ ദമ്പതികളെയും ബന്ധുവിനെയും യുവതി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 7.30ന് പെരിങ്ങര വേങ്ങല്‍ തോട്ടിലാണ് സംഭവം. പൂണെയില്‍ സ്ഥിരതാമസമാക്കിയ വേങ്ങല്‍ ചെമ്പരത്തിമൂട്ടില്‍ വിനീത് വര്‍ഗീസ് (27) ഭാര്യ മെര്‍ലിന്‍ വര്‍ഗീസ് (25), ബന്ധു സിജില്‍ സണ്ണി (28) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഒരാഴ്ച മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്. രാവിലെ വേങ്ങല്‍ തോടിനു കുറുകെയുള്ള ഒറ്റത്തടിപ്പാലത്തിലൂടെ നടന്ന് ചിത്രം പകര്‍ത്തുമ്പോഴാണ് തടിപ്പാലം തകര്‍ന്ന് 3 പേരും വെള്ളത്തില്‍ വീണത്.

ഈ സമയം അതുവഴി സ്കൂട്ടറില്‍ വന്ന ചേന്നനാട്ടില്‍ ജിജിമോള്‍ ഏബ്രഹാം (45) പാലം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് സ്കൂട്ടര്‍ നിര്‍ത്തി തോട്ടില്‍ ചാടി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഒഴുക്കുള്ള തോട്ടില്‍ ജിജിമോള്‍ ഒറ്റയ്ക്കാണ് ഇവരെ കരയ്ക്കെത്തിച്ചത്. വെള്ളത്തില്‍ വീണവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. തോടിന് അക്കരെയുള്ള ഒരു വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന തടിപ്പാലം പിന്നീട് നാട്ടുകാര്‍ ചേര്‍ന്നു നന്നാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ദില്ലി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...