ഹോട്ടല്‍ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. പൊന്‍കുന്നം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെ സ്‌കൂട്ടര്‍ കെഎസ്‌ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മറ്റൊരു വാഹനം ഇദ്ദേഹത്തെ ഇടിച്ച്‌ വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയെന്നും പിന്നീടാണ് ബസ്സിനടിയില്‍ പെട്ടതെന്നുമാണ് ബന്ധുക്കളുടെ പരാതി.

പാലാ പൊന്‍കുന്നം റോഡില്‍ വെച്ച്‌ തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം നടന്നത്. പെരിക്കല്ലൂരില്‍ നിന്ന് പൊന്‍കുന്നത്തേക്ക് മടങ്ങിയെത്തിയ കെ.എസ് ആര്‍ ടി സി ബസും രാജേന്ദ്രന്‍പിള്ള സഞ്ചരിച്ച സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് . അപകടം നടന്ന ഉടനെ പോലീസെത്തി രാജേന്ദ്രന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം.

റോഡില്‍ കിടന്നിരുന്ന രാജേന്ദ്രന്‍ പിള്ളയും സ്കൂട്ടറും ബസിന് അടിയില്‍ പെട്ടതാണെന്നാണ് ബസ് ഡ്രൈവറുടെയും യാത്രക്കാരുടെയും മൊഴി. മറിഞ്ഞുകിടന്ന സ്‌കൂട്ടറില്‍ ബസിടിക്കുകയായിരുന്നുവെന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ വി.എസ് സുരേഷ് പോലീസില്‍ മൊഴിനല്‍കി. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാല്‍ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നത് കണ്ടതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...