നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ; ഡോക്ടർമാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിലേക്ക് ലോഹ റെയിലിംഗ് തുളച്ചുകയറിയതിനെത്തുടർന്ന് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ പാൽഘറിന് സമീപമാണ് അപകടം നടന്നത്. മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. ഇടിയുടെ ആഘാതത്തിൽ 10 മുതൽ 15 അടി വരെ നീളമുള്ള ഗാർഡ് റെയിലിന്റെ ഭാഗം കാറിന്റെ മുൻഭാഗം തുളച്ച് അകത്തേക്ക് കയറി പിന്നിലൂടെ പുറത്തേക്ക് നീണ്ടു. അപകടത്തിൽ വാഹനം സാരമായി തകർന്നു. അതിവേഗത്തിലായിരുന്ന കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വാഹനം ഹൈവേ സുരക്ഷാ ബാരിയറിൽ ഇടിക്കുകയായിരുന്നു.

അപകടവിവരം അറിഞ്ഞതോടെ പ്രദേശവാസികളും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിയ ഡോക്ടർ ദമ്പതികളെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ ഡോക്ടറുടെ നില ഗുരുതരമായതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...