വെച്ചൂച്ചിറ എക്യൂമിനിക്കൽ മൂവ്മെന്റിന്റെ ക്രിസ്തുമസ് രാവ് 26ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ എക്യൂമിനിക്കൽ മൂവ്മെന്റിന്റെ ക്രിസ്തുമസ് രാവ് 26ന്.
വെച്ചൂച്ചിറയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ വെച്ചൂച്ചിറ എക്യൂമിനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് രാവ് 26 ന് 5ന് എ.ടി.എം ഓഡിറ്റോറിയത്തിൽ നടക്കും. കുര്യാക്കോസ് മാർ ക്ലിമിസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് എബ്രഹാം അധ്യക്ഷത വഹിക്കും. സംസ്ഥാന അധ്യാപക അവാർഡ് നേടിയ എണ്ണൂറാം വയൽ സ്കൂൾ പ്രഥമധ്യാപകന്‍ സാബു പുല്ലാട്ടിനെ ആദരിക്കും.

സെന്റ്. ജോൺസ് മാർത്തോമ്മ ചർച്ച് വെച്ചൂച്ചിറ, സെന്റ്. സെബാസ്റ്റ്യൻസ് സീറോ മലബാർ ചർച്ച് ചെമ്പനോലി, സെന്റ് തോമസ് മാർത്തോമ്മ ചർച്ച് കോളനി, സെന്റ്. മേരീസ് ക്നാനായ യാക്കോബായ സിറിയൻ ചർച്ച് വെച്ചൂച്ചിറ, സെന്റ്. തോമസ് റോമൻ കാതോലിക് ചർച്ച് വെച്ചൂച്ചിറ, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് മണ്ണടിശാല, സെന്റ്. കുര്യാക്കോസ് മലങ്കര കാത്തോലിക് ചർച്ച് വെച്ചൂച്ചിറ, ഹോളി ഇമ്മാനുവൽ സി എസ് ഐ ചർച്ച് പുള്ളിക്കല്ല്, സെന്റ് ആൻഡ്രൂസ് മാർത്തോമ ചർച്ച് വെച്ചൂച്ചിറ, സെഹിയോൻ മാർത്തോമ്മാ ചർച്ച് അരയൻപാറ കുന്നം, സെന്റ് ബർണബാസ് സി എസ് ഐ ചർച്ച് വെച്ചൂച്ചിറ, സെന്റ് ജോസഫ്സ് സീറോ മലബാർ ചർച്ച് വെച്ചൂച്ചിറ, സെന്റ് ജോസഫ് മലങ്കര കാത്തലിക് ചർച്ച് മണ്ണടി ശാല എന്നീ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ അവതരിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....