മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാന് തന്റെ 56-ാം വയസിൽ വീണ്ടും വിവാഹം കഴിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഒന്നും രണ്ടുമല്ല, രണ്ടു പതിറ്റാണ്ടിനോടടുത്ത വേളയിലാണ് നടൻ അർബാസ് ഖാനും മുൻഭാര്യ മലൈക അറോറയും വിവാഹമോചിതരാവുന്നത്. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും മറ്റു പ്രണയം കണ്ടെത്തുകയും ചെയ്തു. നടൻ അർജുൻ കപൂറുമായി മലൈക ഡേറ്റിംഗ് ആരംഭിച്ചപ്പോൾ, അർബാസ് നടി ജോർജിയ ആൻഡ്രിയാനിയുമായി ഏറെക്കാലം അടുപ്പത്തിലായി എന്നാൽ മലൈകയുടെ വെബ് സീരീസ് പുറത്തുവന്നപ്പോൾ അതിൽ അർബാസിന്റെ പ്രണയം തകർന്നതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉയർന്നതോടു കൂടി അർബാസ് ജോർജിയയുമായി പിരിഞ്ഞു എന്ന കാര്യം പരസ്യമായി. അതുകൊണ്ടു എല്ലാം അവസാനിച്ചു എന്ന് അർബാസ് കരുതിയില്ല. നടൻ 56-ാം വയസിൽ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ.

ക്രിസ്തുമസിന് മുന്നോടിയായി അർബാസ് വിവാഹിതനാകും എന്നാണ് റിപ്പോർട്ടുകളിൽ സൂചന. മുംബൈ വച്ച് നടക്കുന്ന വിവാഹത്തിൽ വളരെ വേണ്ടപ്പെട്ടവർ മാത്രമേ പങ്കെടുക്കൂ എന്നും വിവരമുണ്ട്. മലൈക അറോറയ്ക്ക് ക്ഷണമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അർബാസ് ഖാന്റെ വധു. വാർത്ത പ്രചരിച്ചതോടു കൂടി ഉയർന്നു കേട്ട പേരിന്റെ ഉടമയായ വ്യക്തി അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രൈവറ്റ് ആക്കി . അതിനാൽ കൂടുതൽ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഷുറാ ഖാനെയാണ് അർബാസ് വിവാഹം ചെയ്യുക എന്നാണ് റിപ്പോർട്ടുകളിലെ പരാമർശം.

‘പട്ന ശുക്ല’ എന്ന സിനിമയുടെ സെറ്റിൽ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുന്നു എന്നാണ് ലഭ്യമായ വിവരം. നടി രവീണ ടണ്ഠന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷുറാ ഖാൻ. അർബാസുമായി ബ്രേക്ക്അപ്പ് ഉണ്ടായി എന്ന വിവരം പുറത്തുവിട്ടത് ജോർജിയയാണ്. തങ്ങൾ വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളായിരുന്നു എന്നാണ് അവർ പറഞ്ഞത്. അത് വീണ്ടും തുടരും എന്നും ജോർജിയ വെളിപ്പെടുത്തി. മലൈക അറോറ- അർബാസ് ഖാൻ ബന്ധത്തിൽ അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. എന്തായാലും അർബാസ് വീണ്ടും വിവാഹം ചെയ്യുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...