സാധാരണക്കാരന്റെ 5 ജി ഫോൺ ; ലാവ സ്റ്റോം 5ജി എത്തി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ രാജ്യത്ത് ​ പുത്തൻ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചു. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ 5ജി ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാവും ലാവ സ്റ്റോം 5ജി (Lava Storm 5G) ഫോണുകൾ. മികച്ച ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അ‌വതരിപ്പിക്കുന്നു എന്നതാണ് ലാവ സ്റ്റോം 5ജിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഒരു 5 ജി ഫോൺ കൂടിയാണിത്. 13,499 രൂപയാണ് ഇതിന്റെ വില. 11,999 രൂപയ്ക്ക് ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ​ബാങ്ക് ഓഫർ കൂടി ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് ഫോണിന്റെ വിലകുറയുന്നത്.
ഡിസംബർ 28 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോണിലൂടെ ഈ ഫോൺ വാങ്ങാൻ കഴിയുക. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിലാണ് ലാവ സ്റ്റോം 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച ​പെർഫോമൻസ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും എന്നാണ് ലാവ പറയുന്നത്. 15000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി ഫോണുകളിലൊന്നാകും ഇത്.

ലാവ സ്റ്റോം 5ജിയുടെ പ്രധാന ഫീച്ചറുകൾ
120 ഹെർട്‌സ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.78 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 420K+ AnTuTu സ്‌കോർ ഉള്ള മീഡിയടെക് ഡിമെൻസിറ്റി 6080 പ്രോസസറാണ് ലാവ സ്റ്റോം 5ജിയുടെ കരുത്ത്. ഇതിലെ 8GB റാം 16GB വരെ വർധിപ്പിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. ഇതിൽ 50 എംപി പ്രൈമറി ക്യാമറയും 8എംപിയുടെ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ൽ ആണ് ലാവ സ്റ്റോം 5ജിയുടെ പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 14 അ‌പ്ഡേഷൻ കമ്പനി ഉറപ്പ് നൽകുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഫേഷ്യൽ അൺലോക്ക് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ സുരക്ഷാ ടെക്നോളജികളും ഈ ലാവ സ്‌മാർട്ട്‌ഫോണിൽ ഉണ്ട്. ഗെയ്ൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് മനോഹരമായ കളർ ഓപ്ഷനുകളിൽ ലാവ സ്റ്റോം 5ജി വിപണിയിൽ എത്തുന്നു. 33W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. ഇത് ഈ 5ജി സ്മാർട്ട്ഫോണിന് ദീർഘനേരത്തെ ബാറ്ററി ഉറപ്പാക്കുന്നു. 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന ഒട്ടേറെ സാധാരണക്കാർക്കുള്ള ലാവയുടെ സമ്മാനമാണ് ലാവ സ്റ്റോം 5ജി. ആമസോണിലൂടെ മാത്രമല്ല ലാവയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകണമെങ്കിൽ ലോഞ്ച് ഓഫർ തീരും മുൻപ് വാങ്ങാൻ ശ്രമിക്കുന്നതാകും നല്ലത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...