ഭൂമിയിലെ സകല ചരാചരങ്ങളും ഒരുമിച്ച് കൂടുന്ന അനുഭവമാണ് ക്രിസ്തുമസ്സ് : ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ മാത്രമല്ല ദൈവസൃഷ്ടിയിൽ ഉള്ള സകല ചരാചരങ്ങളും ഒരുമിച്ച് കൂടുന്ന അനുഭവമാണ് ക്രിസ്തുമസ്സ് എന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കൂട്ടായ്മയും ക്വയർ ഫെസ്റ്റും തുമ്പമൺ താഴം ബത് സേഥാ മിഷൻ ഹോമിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. കെ.സി.സി ജില്ലാ പ്രസിഡന്റ് വെരി.റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബീലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് അഭിവന്ദ്യ മാത്യൂസ് മോർ സിൽവനോസ് എപ്പിസ്കോപ്പാ മുഖ്യസന്ദേശം നൽകി.

കെസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് മുഖ്യതിഥി ആയിരുന്നു. വിവിധ സഭകളിലെ ഗായക സംഘങ്ങൾ ക്വയർ ഫെസ്റ്റിന് നേതൃത്വം നൽകി. യോഗത്തിൽ വെരി റവ ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പാ, ജില്ല സെക്രട്ടറി അനീഷ് തോമസ്, ജില്ല ട്രഷറർ റവ.ഷാജി കെ ജോർജ്, ബത് സേഥാ മിഷൻ ഹോം ഡയറക്ടർ ഫാദർ. സന്തോഷ് ജോർജ്, ഫാദർ സജു തോമസ്, കുമാരി ചെസ്ന ആൻ മാത്യു എന്നിവർ പ്രസംഗിച്ചു. സമൂഹത്തിൽ പാർശ്വരിക്കപ്പെട്ടവരെയും തെരുവിൽ ഉപേക്ഷിച്ചവരെയും സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്ന ബത് സേഥാ മിഷൻ ഹോം ഡയക്ടർ ഫാദർ സന്തോഷ് ജോർജിന് കെസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മീറ്റിംഗിൽ വെച്ച് ആദരവ് നൽകി. അഭിവന്ദ്യ തിരുമേനിമാർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച്...

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...