Saturday, February 15, 2025 11:54 pm

ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി.
അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു

അബ്കാരി കേസുകളില്‍ 66 പ്രതികളെയും മയക്കുമരുന്ന് കേസുകളില്‍ 26 പ്രതികളെയും കോട്പ കേസുകളില്‍ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്പ കേസുകളിലായി 18000/രൂപ പിഴയും ഈടാക്കി. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 11 ക്യാമ്പുകളില്‍ പരിശോധ നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തി. ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധനയും നടത്തി. വിദേശ മദ്യഷാപ്പുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനം 2024-25
ശബരിമലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ റെയിഡുകള്‍ സംഘടിപ്പിച്ചുവരുന്നു. ആകെ 2422 കോട്പ കേസുകളും 484400 രൂപ പിഴയും ഈടാക്കി.
ഡീ – അഡിക്ഷന്‍ സെന്റര്‍
ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിമുക്തിമിഷന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ, ആവശ്യമായ കൗണ്‍സിലിങ്, യോഗ പരിശീലനം എന്നിവ സൗജന്യമായി നല്‍കുന്നതിനായി റാന്നി താലൂക്ക് ഹോസ്പിറ്റലിനോട് ചേര്‍ന്ന് 2018 മുതല്‍ ഡീ – അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 10 വരെ 768 പേര്‍ ഒ.പി വിഭാഗത്തിലും 182 പേര്‍ ഐ.പി വിഭാഗത്തിലും ചികിത്സ തേടി. ഇവിടെ ഒരേ സമയം ഒന്‍പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി വിമുക്തി മിഷന്റെ ഭാഗമായി ടെലിവിഷന്‍, റാന്നി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രന്ഥശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, വിമുക്തി മാനേജര്‍, ജില്ലാ വിമുക്തി മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ നേരിട്ട് എത്തി വിലയിരുത്തും. ഡീ അഡീഷന്‍ സെന്ററിന്റെ സേവനം ലഭിക്കുന്നതിനായി 9188522989 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിനെ അറിയിക്കുന്നതിനായി ജില്ലയില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222873 (കണ്‍ട്രോള്‍ റൂം), 9496002863 (പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍), 155358 (ടോള്‍ ഫ്രീ നമ്പര്‍) എന്നിവയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാലങ്കര അയിരൂര്‍ റോഡിൽ ഗതാഗത നിരോധനം

0
പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ്...

പോഷ് നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ വാരം കനല്‍...

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ വികസന സെമിനാര്‍ പ്രസിഡന്റ് ജെ. ഇന്ദിരാദേവി...

ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

0
പത്തനംതിട്ട : ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍...