Thursday, February 13, 2025 12:52 am

അട്ടപ്പാടിയില്‍ ഭൂരിഭാഗം ഊരുകളിലും കണക്ഷന്‍ നല്‍കി കെഫോണ്‍ ; കണക്ടിങ്ങ് ദി അണ്‍കണക്റ്റഡ് ഉദ്ഘാടനം 27ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല് അടയാളപ്പെടുത്തി പാലക്കാട് അട്ടപ്പാടിയിലെ ഭൂരിഭാഗം ഊരുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ച് കെഫോണ്‍. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ നടത്തുന്ന കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായാണ് അട്ടപ്പാടിയിലെ 190 ആദിവാസി ഊരുകളില്‍ 142 ഊരുകളിലെ 287 വീടുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അട്ടപ്പാടിയില്‍ ഇന്റര്‍നെറ്റ് ആവശ്യപ്പെട്ട എല്ലാവര്‍ക്കും ഇതിനോടകം കണക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇനിയും കണക്ഷന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് കണക്ടിങ്ങ് ദി അണ്‍കണക്ടഡ് പദ്ധതി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്നത്. മറ്റ് ആദിവാസി മേഖലകളിലേക്കും ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് പദ്ധതി. ഈ പ്രൊജക്ട് നമ്മുടെ നാടിന്റെ ഇന്റര്‍നെറ്റ് സാക്ഷരത വര്‍ധിപ്പിക്കുകയും ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെഫോണ്‍, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകള്‍ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കെഫോണ്‍ കണക്ഷനുകള്‍ക്കുപരി മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും കെഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി കഴിയും. പാലക്കാട് അട്ടപ്പാടിക്ക് പുറമേ തിരുവന്തപുരം കോട്ടൂര്‍, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന്, ഇടുക്കി ജില്ലയിലെ മലയോരമേഖല ഉള്‍പ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും ഗ്രാമ നഗര ഭേദമന്യേയുള്ള മേഖലകളിലേക്ക് കെഫോണ്‍ സേവനം ഉറപ്പുവരുത്താന്‍ നാളിതു വരെ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്നത് കെഫോണിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറി കഴിഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാതിവില തട്ടിപ്പ് കേസിൽ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ

0
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ. തിരൂർ...

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു

0
പാലക്കാട്: പാലക്കാട് കല്ലടിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും...

കേര വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ നിരവധി വ്യാജന്മാരുണ്ടെന്ന് കേര ഫെഡ്

0
തിരുവനന്തപുരം : കേരഫെഡ് വിപണിയിലിറക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ നിരവധി വ്യാജന്മാരുണ്ടെന്നും...

വസ്തു നികുതി കുടിശിക ; പിഴപലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ്

0
തിരുവനന്തപുരം: വസ്തു നികുതി കുടിശികയിൽ ഇളവ്. പിഴപ്പലിശ മാർച്ച് 31 വരെ...