ഇലവുംതിട്ട : ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആലക്കോട് ജംഗ്ഷനിൽ നടത്തുന്ന തയ്യൽതൊഴിൽ പരിശീലനകേന്ദ്രത്തിൽ പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ സാമ്പത്തികമായി പിന്നാക്കം നില്കുന്ന അഞ്ച് പേർക്ക് ക്രിസ്മസ് സമ്മാനമായി തയ്യൽമെഷീനുകളും ,ചികിത്സാ സഹായവും നല്കി. ആലക്കോട് സ്വദേശികളായ ബിൽജിഭവൻ ബാബു തോമസ്, മരുമകനായ ഷാജൻ കോശി എന്നിവരാണ് സ്പോൺസർമാർ.
മൂന്നാം ബാച്ചിലെ പരിശീലനം വിജയകരമായിപൂർത്തീകരിക്കാൻ സഹായിച്ച ഇൻസ്ട്രക്ടർ സുബിയെ ആദരിച്ചു. ഷാജന്റെ മകൾ അനേയ ശാന്തി ഷാജന്റെ പതിനാറാം ജന്മദിനത്തോടനുബന്ധിച്ചാണ് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്തത്. ഇലവുംതിട്ട സർക്കിൾ ഇൻസ്പെക്ടർ ബി.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡി.ബിനു അധ്യക്ഷത വഹിച്ചു. ഫാദർ മത്തായി ഹെബ്രോൺ, ബാബു തോമസ്, ഷാജൻ കോശി, ബിൽജി തോമസ്, ജനമൈത്രി പോലീസുദ്യോഗസ്ഥരായ എസ്.അൻവർഷ, ആർ.പ്രശാന്ത്, എസ്.ശ്രീജിത്ത്, സമിതിയംഗം ഹൃദിക് എന്നിവർ നേതൃത്വം നല്കി.