ഇലവുംതിട്ട ജനമൈത്രി പോലീസ് ക്രിസ്മസ് സമ്മാനമായി തയ്യൽ മെഷീനുകൾ നല്കി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആലക്കോട് ജംഗ്ഷനിൽ നടത്തുന്ന തയ്യൽതൊഴിൽ പരിശീലനകേന്ദ്രത്തിൽ പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ സാമ്പത്തികമായി പിന്നാക്കം നില്കുന്ന അഞ്ച് പേർക്ക് ക്രിസ്മസ് സമ്മാനമായി തയ്യൽമെഷീനുകളും ,ചികിത്സാ സഹായവും നല്കി. ആലക്കോട് സ്വദേശികളായ ബിൽജിഭവൻ ബാബു തോമസ്‌, മരുമകനായ ഷാജൻ കോശി എന്നിവരാണ് സ്പോൺസർമാർ.

മൂന്നാം ബാച്ചിലെ പരിശീലനം വിജയകരമായിപൂർത്തീകരിക്കാൻ സഹായിച്ച ഇൻസ്ട്രക്ടർ സുബിയെ ആദരിച്ചു. ഷാജന്റെ മകൾ അനേയ ശാന്തി ഷാജന്റെ പതിനാറാം ജന്മദിനത്തോടനുബന്ധിച്ചാണ് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്തത്. ഇലവുംതിട്ട സർക്കിൾ ഇൻസ്പെക്ടർ ബി.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡി.ബിനു അധ്യക്ഷത വഹിച്ചു. ഫാദർ മത്തായി ഹെബ്രോൺ, ബാബു തോമസ്, ഷാജൻ കോശി, ബിൽജി തോമസ്, ജനമൈത്രി പോലീസുദ്യോഗസ്ഥരായ എസ്.അൻവർഷ, ആർ.പ്രശാന്ത്, എസ്.ശ്രീജിത്ത്, സമിതിയംഗം ഹൃദിക് എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...