തിരുവനന്തപുരം : പ്രശ്‌നങ്ങളുടെ കൂമ്പാരമായി ക്രിസ്തുമസ് ബംപര്‍. അച്ചടി പിശകെന്ന് വിശദീകരണം. സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി വില്‍പനയില്‍ അടിമുടി ആശയക്കുഴപ്പം. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നല്‍കിയിരിക്കുന്ന സമ്മാനഘടന വ്യത്യസ്തമാണ്. വില്‍പനക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ തുകയും കുറച്ചു.
ആശയക്കുഴപ്പം പരിഹരിച്ചശേഷം ടിക്കറ്റ് വിറ്റാല്‍ മതിയെന്ന നിലപാടിലാണ് ലോട്ടറി തൊഴിലാളികള്‍. വന്‍ വിജയമായിരുന്ന ഓണം ബംപര്‍ ലോട്ടറിയുടെ ചുവടുപിടിച്ചാണ് ക്രിസ്മസ്– ന്യൂ ഇയര്‍ ബംപര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വില 400 രൂപ. ഒന്നാം സമ്മാനം 16 കോടി. തൊണ്ണൂറുലക്ഷം ടിക്കറ്റ് ഇറക്കും. ആകെ 281 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറ് രൂപയ്ക്ക് വിറ്റ ഓണം ബംപറിന് ഒന്നാം സമ്മാനം 25 കോടി.
നൂറുരൂപ മാത്രം കുറവുള്ള ക്രിസ്മസ്– ന്യൂ ഇയര്‍ ബംപറിന് 16 കോടി മാത്രം. ഗസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരീസ് എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ടിക്കറ്റ് പത്ത് സീരീസിലുണ്ട്. ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമെന്നാണ് വിജ്ഞാപനം. പക്ഷേ ടിക്കറ്റില്‍ ഓരോ സീരീസിലും ഓരോ സമ്മാനം. അവസാന നാല് അക്കത്തിന് അയ്യായിരം രൂപയെന്നിന് പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് വില്‍പനക്കാര്‍ക്ക് നല്‍കിയിരുന്ന കമ്മീഷനില്‍ മൂന്ന് രൂപയിലധികം കുറവ് വരുത്തിയത്. അച്ചടിയിലുണ്ടായ പിശകെന്നാണ് ലോട്ടറി വകുപ്പ് നല്‍കിയ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.