ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി എമര്‍ജൻസി റെസ്‌പോണ്‍സ് ടീം

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം രംഗത്ത്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടർഎമര്‍ജൻസി റെസ്‌പോണ്‍സ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയര്‍ന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബര്‍ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകള്‍ എന്നാണ് കമ്പ്യൂട്ടര്‍  എമര്‍ജൻസി റെസ്‌പോണ്‍സ് ടീം പറയുന്നത്.

ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുൻപുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ സംരക്ഷണത്തിനായി ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാൻ നിര്‍ദ്ദേശിക്കുന്നു.  നിങ്ങള്‍ക്ക് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് നോക്കാം. ഒരു Chrome വിൻഡോ തുറന്ന് മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണില്‍ ക്ലിക്കുചെയ്യുക. ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് Help ഓപ്ഷൻ തിരഞ്ഞെടുക്കുക.
“About Google Chrome” ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും. അല്ലെങ്കില്‍ അപ്ഡേറ്റില്‍ ക്ലിക്ക് ചെയ്ത് ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...