കൊച്ചിയുടെ ചരിത്രത്തിന്‍റെ ഭാഗമായ ചുങ്കം പാലം ഓർമ്മയാകുന്നു

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : കൊച്ചിയുടെ ചരിത്രത്തിന്‍റെ ഭാഗമായ ചുങ്കം പാലം ഓര്‍മ്മയാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാലം കാലപ്പഴക്കം കണക്കിലെടുത്താണ് പുനര്‍നിര്‍മ്മിക്കുന്നത്. പഴയ തിരുകൊച്ചിയുടെയും ബ്രിട്ടീഷ് കൊച്ചിയുടെയും അതിര്‍ത്തിയില്‍ പണിത പാലത്തില്‍ മറുകര കടക്കാന്‍ ചുങ്കം നല്‍കണമായിരുന്നു. ഇതേതുടര്‍ന്നാണ് ചുങ്കം പാലം എന്ന് പേരുവന്നത്. പിന്നീട് മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളുടെ അതിര്‍ത്തി പാലമായും മാറി.

കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ ഭാഗമായാണ് പൊളിച്ചുപണി നടക്കുന്നത്. ആറു മാസംകൊണ്ട് പണി പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക് പുതിയ പാലം തുറന്ന് കൊടുക്കുമെന്ന് സി.എസ്.എം.എല്‍ അധികൃതര്‍ പറഞ്ഞു. കാല്‍നടയായി മറുകര കടക്കാന്‍ താല്‍ക്കാലികമായി ചെറിയപാലം തയാറാക്കിയിട്ടുണ്ട്. വാണിജ്യ മേഖലയായ മട്ടാഞ്ചേരി ബസാറിലേക്ക് ചരക്കുകളുമായി വരുന്ന വാഹനങ്ങളടക്കം മറുകര കടന്നിരുന്ന പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായിതന്നെ പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പാലം പുനര്‍നിര്‍മാണം ആരംഭിച്ച്‌ വലിയ കുഴിയെടുത്ത ശേഷം നാലുമാസം നിര്‍മ്മാണം നിലച്ചിരുന്നു. ഇതുമൂലം ഇരുകരയിലെയും ജനം ഏറെ വലഞ്ഞിരുന്നു. ബസാറിലേക്ക് ചരക്കുമായി വന്ന ലോറി കുഴിയില്‍ ചാടി 12 മണിക്കൂറിനുശേഷമാണ് ഉയര്‍ത്തി മാറ്റാനായത്. പ്രധാന പാലം എന്നത് കണക്കിലെടുത്ത് ദ്രുതഗതിയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...