ചൂരൽമല പാലം തകർന്നു ; മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു ; ഒറ്റപ്പെട്ട് അട്ടമലയും

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കകരമാകുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമാണ് വൻ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാകുന്നത്. ഉരുൾപൊട്ടലിൽ നാനൂറോളം വീടുകൾ ഒറ്റപ്പെട്ടതായാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. നിരവധി വാഹനങ്ങളാണ് ഒഴുകി പോയത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ വലിയ ദുരന്തം വിതച്ചത്. പലയിടത്തും റോഡടക്കം ഒലിച്ച് പോയിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനവും ദുഷ്കരമാവുകയാണ്.

മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ എത്രമാത്രം ബാധിച്ചെന്നത് ഇതുവരെ വിലയിരുത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
അതിനിടെ ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ പരിക്കുകളോടെ കണ്ടെത്തി. ചൂരൽ മല ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഒരു ഡോക്ടർക്കായി തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 19 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...