ചൂരൽമല ഉരുൾപൊട്ടൽ ; ജോൺ മത്തായിയുടെ റിപോർട്ട് പരിഗണിക്കരുത് , ഡോ.വി. സുഭാഷ് ചന്ദ്ര ബോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജോൺ മത്തായി ചെയർമാൻ ആയ സമിതിയുടെ പഠന റിപ്പോർട്ട് പരിഗണിക്കരുതെന്ന് സംസ്ഥാന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന സമിതി ചെയർമാനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും ഭൗമ ശാസ്ത്രജ്ഞനുമായ ഡോ.വി. സുഭാഷ് ചന്ദ്രബോസ് അറിയിച്ചു. അശാസ്ത്രീയവും ഫീൽഡ്തല യാഥാർഥ്യങ്ങളുമായി പൊരുത്തപെടാത്തതുമാണ് ഈ റിപോർട്ടെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ജോൺ മത്തായി റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ കൺസൽട്ടൻറും ആണ്.

നിലവിൽ കേന്ദ്ര സംസ്‌ഥാന സ്ഥാപനങ്ങളിലെ സീനിയർ ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ പാനൽ പഠനം നടത്തണം. ജിയോളജികൽ സർവേ ഓഫ് ഇന്ത്യ, എൻസെസ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്, സി.ഡബ്ല്യു.ആർ.ഡി.എം, മണ്ണ് സംരക്ഷണ വകുപ്പ്, സോഷ്യൽ സയൻറിസ്റ്, ഐ.എം.ഡി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്ത ബാധിതരായവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു സമഗ്രവും ശാസ്ത്രീയവുമായ പഠന റിപ്പോർട്ട് തയാറാക്കി പുനരധിവാസം പൂർത്തീകരിക്കണമെന്നും ഡോ.വി. സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....