പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളിലും കൃഷി ഭൂമികളിലും കാട്ടുപന്നികളുടെ ജഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ ചാവുന്നതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. രോഗബാധയോ അല്ലെങ്കില്‍ പന്നികളെ കൊല്ലുവാന്‍ വിഷം നല്കിയതോ ആകാമെന്ന് സംശയിക്കുന്നു. എന്നാല്‍ പന്നികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ ഇവ കൂട്ടത്തോടെ ചാവുന്നത് സ്വാഭാവികമായ കാര്യമാണെന്നും ഇതില്‍ ഭയപ്പെടേണ്ടതില്ല എന്നുമാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പന്നിക്കള്‍ കൂട്ടത്തോടെ ചാവുന്നതില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്.

ജനങ്ങള്‍ക്ക് ശല്യമായി മാറുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ വനം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ അതാത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ് നടപടി സ്വീകരിക്കുവാന്‍ അവകാശം എന്നും വനം വകുപ്പ് അറിയിച്ചു. എന്നാല്‍ പന്നികള്‍ ചത്തുവീഴുന്നതിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്. പ്രായമായവരും കുട്ടികളുമുള്ള വീടുകള്‍ക്ക് സമീപത്തും പന്നികള്‍ ചത്ത്‌ വീണിട്ടുണ്ട്. കാട്ടുപന്നികള്‍ക്ക് പകര്‍ച്ചവ്യാധിയുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ ജഡം പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കണം എന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. റാന്നി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ ഉള്‍പ്പെടുന്നതാണ് പന്തളം കുരമ്പാല പ്രദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...