പള്ളിക്ക് നേരെ അ​ജ്ഞാ​ത സം​ഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : പള്ളിക്ക് നേരെ അ​ജ്ഞാ​ത സം​ഘത്തിന്റെ ആക്രമണം. ശ്രീ​ക​ണ്ഠ​പു​രം അ​ല​ക്സ് ന​ഗ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ള്‍ ആണ് അ​ജ്ഞാ​ത സം​ഘം ത​ക​ര്‍​ത്തത്. ക​ല്ല​റ​ക​ളി​ല്‍ സ്ഥാ​പി​ച്ച 12 കു​രി​ശു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. എ​ട്ട് കു​രി​ശു​ക​ള്‍ പി​ഴു​ത് മാ​റ്റു​ക​യും നാ​ലെ​ണ്ണം ത​ക​ര്‍​ത്ത നി​ല​യി​ലു​മാ​ണുള്ളത്. മ​ര​ത്തി​ലും ഗ്രാ​നൈ​റ്റി​ലും സ്ഥാ​പി​ച്ച കു​രി​ശു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

പു​ല​ര്‍​ച്ചെ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് കു​രി​ശു​ക​ള്‍ ത​ക​ര്‍​ത്ത​താ​യി ക​ണ്ട​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ന്‍ ചൂ​ഴി​കു​ന്നേ​ലി​ന്‍റെ​യും ട്ര​സ്റ്റി​മാ​രു​ടെ​യും പ​രാ​തി​യി​ല്‍ പോലീസ് കേസെടുത്തു. ദേ​വാ​ല​യ​ത്തി​ന് 50 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് സെ​മി​ത്തേ​രി സ്ഥിതി ചെയ്യുന്നത്. അ​ല​ക്സ് ന​ഗ​ര്‍ ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ന്‍, എ​സ്‌ഐ സു​ബീ​ഷ് മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...