പള്ളികളിലെ ആരാധന ; ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പത്ത് പള്ളികളിൽ ആരാധന നടത്താൻ പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരസ്പരധാരണയിലെത്താനുള്ള സാധ്യതകളെത്രയെന്ന് ഈ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളോട് ആരാഞ്ഞത്.

പാത്രയാർക്കിസ് ബാവയെ അംഗീകരിക്കുന്നെന്നും എന്നാൽ മലങ്കര സഭയുടെ തലവനായി കോട്ടയം ദേവലോകത്തെ കാതോലിക്ക ബാവയെ അംഗീകരിക്കണമെന്നും ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളികൾക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സർക്കാരും ഇന്ന് വിശദീകരിക്കും. ഇതിനിടെ കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പരിഗണിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സിആർപിഎഫിനെ ചുമതലപ്പെടുത്തണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ചിന് മുന്നിലുള്ളത്. പള്ളികൾക്ക് മേലുള്ള നിയന്ത്രണാവകാശം നിശ്ചയിക്കാൻ ഹിതപരിശോധന നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമപരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെടി തോമസിന്റെ ഈ ശുപാർശ സംബന്ധിച്ച് സർക്കാർ ഇന്ന് നിലപാട് അറിയിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...