സഭാ തര്‍ക്ക വിഷയങ്ങളില്‍ യാക്കോബായ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സഭാ തര്‍ക്ക വിഷയങ്ങളില്‍ യാക്കോബായ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി  ചര്‍ച്ച നടത്തി. നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പള‌ളിപിടുത്തം തടയാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സഭാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെയും മിസോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍ പിള‌ളയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്‌ചയ്‌ക്ക് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ തയ്യാറായിട്ടില്ല. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വലിയ ക്രമസമാധാന പ്രശ്‌നമാകുന്ന കാര്യമാണ് സഭാതര്‍ക്കമെന്നും അതില്‍ പ്രധാനമന്ത്രി ഇടപെട്ടതില്‍ തെ‌റ്റില്ലെന്നും ഈ കാര്യത്തില്‍ രാഷ്‌ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...