കോട്ടയം : പള്ളിത്തര്‍ക്കം ഹിതപരിശോധന നടത്തി പള്ളികള്‍ ഭാഗിച്ചു നല്‍കണം. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തണം നിയമ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി തോമസ്. ഓരോ പള്ളിയിലും ദൂരിപക്ഷമുള്ളവര്‍ക്ക് പള്ളികള്‍ വിട്ട് നല്‍കണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ.
ഹിതപരിശോധനയില്‍ ഭൂരിപക്ഷുള്ളവര്‍ക്ക് പള്ളിയില്‍ തുടരാമെന്നും ന്യൂനപക്ഷങ്ങള്‍ മറ്റ് പള്ളിയിലേക്ക് മാറണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് സാധിക്കുമെന്നും സുപ്രീം കോടതി വിധി കാരണം ഒരു വിഭാഗത്തിന് പള്ളികള്‍ നഷ്ടമാകുന്നുവെന്നും ജസ്റ്റിസ് കെ.ടി തോമസ് കോട്ടയത്ത് പ്രതികരിച്ചു.