Wednesday, April 23, 2025 4:44 pm

തി​ങ്ക​ളാ​ഴ്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാക്കണം ; 65ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രോ​ഹി​ത​ര്‍​ക്ക് പ്രവേശനമില്ല ; ആ​രാ​ധ​നാ​ല​യ​ങ്ങ​ളില്‍ ഒരുസമയം പ​ര​മാ​വ​ധി 100 പേര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെയ്യുന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു പാ​ത്ര​ത്തി​ല്‍​നി​ന്ന് ച​ന്ദ​ന​വും ഭ​സ്മ​വും നല്‍കരുതെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ട്ടാം തീ​യ​തി മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് നീ​ക്കി​വെ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ പോ​സ്റ്റ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ​തി​പ്പി​ക്കു​ക​യും വേ​ണം.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക അക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രു സ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ആ​റ​ടി അകലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണ്. മൂ​ന്ന് ച. ​മീ​റ്റ​റി​ന് 15 പേ​ര്‍ എ​ന്ന തോ​തി​ലാ​കും ആ​ളു​ക​ളെ പ്രവേശിപ്പിക്കാന്‍ അ​നു​മ​തി​യു​ണ്ടാ​കു​ക. എ​ന്നാ​ല്‍ ഒ​രു സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി പരി​മി​ത​പ്പെ​ടു​ത്തും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും ശേ​ഖ​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മാ​യ കു​ട്ടി​ക​ളും 65 വ​യ​സിന്  മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ പാടില്ല. ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര​ണം. 65 വ​യ​സ് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പു​രോ​ഹി​ത​ര്‍​ക്കും ഈ ​നി​ബ​ന്ധ​ന ബാധകമാണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ഗ്ര​ഹ​ങ്ങ​ളി​ലും വി​ശു​ദ്ധ പു​സ്ത​ക​ങ്ങ​ളി​ലും തൊ​ട​രു​ത്. അ​ന്ന​ദാ​നം, ചോ​റൂ​ണ്, എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. പൊ​തു​ടാ​ങ്കി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​ത്. പാ​യ, വി​രി​പ്പ് എ​ന്നി​വ​ര്‍ ആ​രാ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന്...

കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ ഉടൻ വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് സിദ്ധരാമയ്യ

0
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ...

പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി

0
പത്തനംതിട്ട: വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി....

കരാറുകാരൻ പാലം പുതുക്കി പണിതില്ല ; നാട്ടുകാർ അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി

0
റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം...