ചുരുളി കാണാൻ പോലീസ് സംഘം ; ‘സഭ്യത’ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചുരുളി സിനിമ കാണാൻ പ്രത്യേക പോലീസ് സംഘത്തെ രൂപികരിച്ചു. സിനിമയിൽ തെറിവിളികൾ ബറ്റാലിയൻ മേധാവി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കും. സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിനിമ കാണുക. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...