പ്രതിയെ പീഡിപ്പിച്ചു ; സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസില്‍ സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ഡിജിപി അനില്‍കാന്താണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെയാണ് സിഐ പീഡിപ്പിച്ചത്.

പ്രതി ഇക്കാര്യം തന്റെ ഭാര്യയോട് പറഞ്ഞതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. പോലീസ് ക്വാട്ടേഴ്സില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പ്രതിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ പണം വാങ്ങിയെന്നും പരാതിയുണ്ട്. 50000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനിലാണ് നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. സഹോദരനൊപ്പം സ്റ്റേഷനിലെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഭാര്യയോട് പീഡന വിവരം പറഞ്ഞതിന് പിന്നാലെ പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതി ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്റ്റേഷനിലെത്തി സിഐക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...