മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയിലെ മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി അന്വേഷിക്കും. മോഫിയയുടെ പിതാവിന് മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കിയിരുന്നു. നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എന്നാല്‍ വൈകിയെങ്കിലും സിഐയ്‌ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോഫിയയുടെ പിതാവിന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയിരുന്നു. മോഫിയയുടെ വീട്ടിലെത്തിയ മന്ത്രി പി.രാജീവ് ആണ് മുഖ്യമന്ത്രിയുടെ തീരുമാനം അറിയിച്ചത് തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവ് ദില്‍ഷാദിനോട് ഫോണിലുടെ സംസാരിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സിഐയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിടുകയുമായിരുന്നു. സിഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായി എന്ന് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....